---
title: "തലശേരിയിൽ തീവണ്ടിക്കും, ഫ്ലാറ്റ്ഫോമിനുമിടയിൽ പെട്ട സ്ത്രീക്ക് ഓട്ടോ ഡ്രൈവറുടെ ഇടപെടലിൽ രണ്ടാം ജന്മം"
english_title: "Woman stuck between train and platform in Thalassery gets second birth due to intervention of auto driver"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/118566/Woman stuck between train and platform in Thalassery gets second birth due to intervention of auto driver"
published_at: "2023-06-01T09:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6478176936fe2_images.jpeg"
keywords: []
---

# തലശേരിയിൽ തീവണ്ടിക്കും, ഫ്ലാറ്റ്ഫോമിനുമിടയിൽ പെട്ട സ്ത്രീക്ക് ഓട്ടോ ഡ്രൈവറുടെ ഇടപെടലിൽ രണ്ടാം ജന്മം

> **Lead Summary:** തലശേരി : ഓടിത്തുടങ്ങിയ തീവണ്ടിക്കും പ്ലാറ്റ്ഫോമിനുമി ടയിൽപ്പെട്ടുപോയ സ്ത്രീയുടെ ജീവൻ രക്ഷിച്ച് ഓട്ടോ ഡ്രൈവറായ ഹരിദാസ്.

## Article Content

തലശേരി : ഓടിത്തുടങ്ങിയ തീവണ്ടിക്കും പ്ലാറ്റ്ഫോമിനുമി ടയിൽപ്പെട്ടുപോയ സ്ത്രീയുടെ ജീവൻ രക്ഷിച്ച് ഓട്ടോ ഡ്രൈവറായ ഹരിദാസ്.

രാവിലെ 7.40-ന് തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ പരശുറാം എക്സ്പ്രസ് പുറപ്പെടുന്ന സമയത്താണ് സംഭവം. കൂടെയുണ്ടായിരുന്ന ഭർത്താവ് കയറിയില്ലെന്ന സംശയത്തിൽ യാത്രക്കാരി ഓടിത്തുടങ്ങിയ ട്രെയിനിൽനിന്ന് പുറത്തേക്ക് ഇറങ്ങിയത്. ഇറങ്ങുന്നതിനിടെ അവർ തീവണ്ടിക്കും പ്ലാറ്റ്ഫോമിനുമിട യിൽ കുടുങ്ങി.

നീങ്ങാൻ തുടങ്ങിയ തീവണ്ടി ഇവരെ വലിച്ച് കൊണ്ടു പോകുന്നതു കണ്ട് പ്ലാറ്റ്ഫോമി ലുണ്ടായിരുന്നവർ പകച്ചുനിൽക്കെ ഓട്ടോഡ്രൈവറായ ഹരിദാസ് ഓടിയെത്തി സ്ത്രീയെ വലിച്ച് പ്ലാറ്റ്ഫോമിലേക്ക് കയറ്റി രക്ഷപ്പെടുത്തി. ഏകദേശം 10 മീറ്ററോളം നീങ്ങിയ തീവണ്ടി നിർത്തിയത് സ്ത്രീക്കും ഹരിദാസിനും തുണയായി.

മണത്തണയിൽ നിന്ന് കൊല്ലം അമൃതാനന്ദമയീമഠത്തിലേക്ക് പോകുന്നവരെ റെയിൽവേ സ്റ്റേഷനിലിറക്കാനാണ് മണത്തണ സ്വദേശിയായ തോട്ടത്തിൽ ഹരിദാസെത്തിയ ത്. ഇവരെ തീവണ്ടിയിൽ കയറ്റിവിട്ട് തിരിച്ച് പുറത്തിറങ്ങാൻ തയ്യാറെടുക്കുന്നതിനിടെയാണ് സ്റ്റേഷനിൽനിന്ന് നിലവിളി കേട്ടത്.

ഹരിദാസിന്റെ ഇടപെടൽ മൂലം ജീവൻ തിരിച്ചുകിട്ടിയ സ്ത്രീയും കുടുംബവും അതേ ട്രെയിനിൽതന്നെ യാത്ര തുടരുകയും ചെയ്തു. തിരിച്ച് മണത്തണയി ലെത്തിയ ഹരിദാസിനെ നാട്ടുകാരും വ്യാപാരസംഘടനകളും ആദരിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/118566/Woman stuck between train and platform in Thalassery gets second birth due to intervention of auto driver)